Advertisement

Latest News

ആരോപണങ്ങൾക്ക് പിന്നിൽ ഞാൻ ഇനി മന്ത്രി ആകരുതെന്ന് ആഗ്രഹിക്കുന്ന വനംലോബിയാണ്.

By smug - Sunday, June 16, 2013

സോളാർ തട്ടിപ്പു കേസിലെ പ്രതി സരിതാ എസ്.നായരുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ മുൻ മന്ത്രി ഗണേശ് കുമാറും, കേരളാ കോൺഗ്രസ് (ബി) ചെയർമാൻ ആർ.ബാലകൃഷ്ണ പിള്ളയും നിഷേധിച്ചു. മന്ത്രി ആയിരിക്കുന്പോഴോ അല്ലാത്തപ്പോഴോ ഗണേശ് അങ്ങോട്ട് വിളിക്കുകയോ സരിത ഇങ്ങോട്ട് വിളിക്കുകയോ ചെയ്തിട്ടില്ലെന്നും ഇരുവരും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ന്യായമായ കാര്യങ്ങളിൽ പാർട്ടി ഗണേശിനെ സംരക്ഷിക്കും. ഗണേശിനെതിരായ ആരോപണം അവാസ്തവമാണ്. നാലു വർഷത്തിനിടെ ഒരിക്കലേ ഗണേശ് കോയന്പത്തൂരിൽ പോയിട്ടുള്ളൂ. അത് എൻ.എസ്.എസിന്റെ പരിപാടിയിൽ പങ്കെടുക്കാനാണ്. ഏഷ്യാനെറ്റ് റിപ്പോർട്ടർമാരായ കമലേഷും ഭാര്യ പ്രജുലയും ക്ഷണിച്ചിട്ട്. അവരാണ് മുറി സൗകര്യപ്പെടുത്തിയത്. സത്യസന്ധതയുണ്ടെങ്കിൽ കമലേഷ് അക്കാര്യം തുറന്നു പറയണം. രണ്ടാമതൊരു തവണ കോയന്പത്തൂരിൽ പോയെന്ന് തെളിയിച്ചാൽ ഗണേശ് പൊതുജീവിതം അവസാനിപ്പിക്കുമെന്നും പിള്ള പറഞ്ഞു.

കേരളാ സർക്കാരിനെ അറിയിക്കാതെ ഒരു മന്ത്രിക്ക് സംസ്ഥാനം വിട്ടു പോകാനാവില്ല. താമസിച്ച ഹോട്ടലിലെ മുറിക്ക് മുന്നിൽ ഗൺമാന്മാർ കാവലുണ്ടായിരുന്നു. ഗണേശിന്റെ വീട്ടിൽ സോളാർ പാനൽ വച്ചത് സരിതയുടെ കന്പനയില്ലെന്നും പിള്ള പറഞ്ഞു. തന്റെയും സരിതയുടെയും ജീവിതം തകർത്തത് ഗണേശാണെന്ന ബിജു രാധാകൃഷ്ണന്റെ ആരോപണം ശരിയല്ല. ബിജു കൊലക്കേസിലെ പ്രതിയാണെന്നും പിള്ള പറഞ്ഞു.

തനിക്കു നേരെ ഉയർന്ന ആരോപണങ്ങളിൽ വേദനയുണ്ടെന്ന് ഗണേശ് പറഞ്ഞു. ഇപ്പോഴത്തെ ആരോപണങ്ങൾക്ക് പിന്നിൽ ഞാൻ ഇനി മന്ത്രി ആകരുതെന്ന് ആഗ്രഹിക്കുന്ന വനംലോബിയാണ്. വഴിപാടിനു വേണ്ടി തല മുണ്ഡ‌നം ചെയ്തതിനെ പരിഹസിച്ചു, എന്നിട്ടും മൗനം പാലിച്ചു. നിയമസഭയിൽ മ്ളേച്ഛമായ ഭാഷയിൽ തനിക്കെതിരെ പരാമർശം ഉണ്ടായി
അഴിമതിക്കാരനല്ലാത്തതിനാൽ തന്നെ വേട്ടേയാടുന്നുന്നത്.

65,000 രൂപ സ്വന്തം അക്കൗണ്ടിൽ നിന്ന് നൽകിയാണ് വീട്ടിൽ സോളാർ പാനൽ സ്ഥാപിച്ചത്.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement