ക്രിക്കറ്റ് കളിക്കാരെ പ്രേമിക്കാന്‍ എനിക്കെന്താ വട്ടാണോ? :ലക്ഷ്മി റായി
By smug - Saturday, June 15, 2013
ക്രിക്കറ്റ് കളിക്കാരെ പ്രേമിക്കാന്‍ എനിക്കെന്താ വട്ടാണോ?;ശ്രീശാന്തിനെ രണ്ടുമിനിറ്റ് കണ്ട പരിചയം മാത്രം; അന്യന്റെ മുതല്‍ കവരുന്ന ചെപ്പടിവിദ്യയാണ് ഈ കളിയെന്ന് ലക്ഷ്മി റായ്
ഐപിഎല്‍ വാതുവെപ്പ് പുറത്തുവന്നതോടെ ക്രിക്കറ്റ് എന്താണെന്നു പോലും അറിയാത്ത മട്ടാണ് തെന്നിന്ത്യന്‍ താരസുന്ദരി ലക്ഷ്മി റായിക്ക്. തന്നെയും ശ്രീശാന്തിനെയും ചേര്‍ത്തുണ്ടാക്കിയതൊക്കെ ഗോസിപ്പുകളാണെന്ന വാദവുമായി രംഗത്തെത്തിയ താരം ഇപ്പോഴിതാ കഥകള്‍ക്ക് വീണ്ടും ന്യായീകരണങ്ങളുമായി എത്തിയിരിക്കുന്നു. പ്രമുഖ പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് ലക്ഷ്മി റായി കാര്യങ്ങള്‍ വിശദമാക്കുന്നത്.
ശ്രീശാന്തിനെയും തന്നെയും ബന്ധപ്പെടുത്തി ഗോസിപ്പുകള്‍ പരന്നിട്ടുണ്ടെന്നും ശ്രീശാന്തിനെ വര്‍ഷങ്ങള്‍ക്കു മുമ്പ് രണ്ടു മിനിറ്റ് കണ്ട പരിചയം മാത്രമേ ഉള്ളൂ. ലക്ഷ്മി റായ് വിശദമാക്കുന്നതിങ്ങനെ; അധ്വാനിക്കാതെ വിയര്‍പ്പൊഴുക്കാതെ അന്യന്റെ മുതല്‍ കവരുന്ന ഒരു തരം ചെപ്പടിവിദ്യയാണ് ഈ കളി. ഇപ്പോള്‍ നാണക്കേടും വരുത്തിവെച്ചു. അഭിമാനമെന്നു കരുതിയ കളിക്കാര്‍ പെണ്ണുപിടിയന്മാരും കള്ളുകുടിയന്മാരും ഗുണ്ടകളുമായി രംഗപ്രവേശം ചെയ്തിരിക്കയാണ്.
ക്രിക്കറ്റ് കളിക്കാരെന്നു കേള്‍ക്കുമ്പോള്‍ നാവില്‍ വെളളമൂറുന്ന നടിമാരെ ഞാന്‍ കണ്ടിട്ടുണ്ട്. എന്നെ അതിനു കിട്ടില്ല. ഐപിഎല്‍ ക്രിക്കറ്റിനോടനുബന്ധിച്ച് നയന്‍താരയോടൊപ്പം ഞാനുമുണ്ടായിരുന്നു. നയന്‍താരയാണ് ശ്രീശാന്തിനെ എനിക്ക് പരിചയപ്പെടുത്തിയത്. അതൊക്കെ ഞാന്‍ ദിവാസ്വപ്‌നം പോലെ മറന്ന കാര്യമാണ്. എനിക്ക് പ്രേമിക്കണമെങ്കില്‍ വിവരവും സൗന്ദര്യവും സമ്പത്തുമുളള വേറെ പുരുഷന്മാരില്ലേ ലോകത്ത്? ലക്ഷ്മി റായി ചോദിക്കുന്നു.
ഒരു വര്‍ഷത്തിലധികമായി ഞാന്‍ സ്‌നേഹിക്കുന്ന ഒരാളുണ്ട്. അയാള്‍ മാത്രമായിരിക്കും എന്റെ ജീവിതപങ്കാളി. അദ്ദേഹം ഇതുപോലെ തട്ടിപ്പിലൂടെ പണം സമ്പാദിക്കുന്ന വ്യക്തിയല്ല. അദ്ധ്വാനിക്കുന്ന വ്യവസായ പ്രമുഖനാണ്. ഞാന്‍ അഭിനയിക്കുന്ന പടങ്ങള്‍ സ്ഥിരമായി കാണുന്നയാളാണ് അദ്ദേഹം. വിവാഹം ഒരിക്കലും രഹസ്യമായിരിക്കില്ല. ദയവായി ക്രിക്കറ്റ് കളിക്കാരോടൊപ്പം എന്നെ ബന്ധപ്പെടുതരുതെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
Follow our blog on Twitter, become a fan on Facebook. Stay updated via RSS


