Advertisement

Latest News

അറബിമാന്ത്രികം: മലപ്പുറത്ത് പിടിയിലായ ഉസ്മാന്‍ മുസ്ലിയാര്‍ നിരവധി തട്ടിപ്പ് നടത്തി

By smug - Sunday, June 16, 2013

മലപ്പുറം: മന്ത്രവാദചികിത്സയ്ക്കുള്ള വസ്തുക്കള്‍ വില്‍ക്കുന്നതിനായി ഏജന്റുമാരെ നിയമിച്ച് തട്ടിപ്പ് നടത്താന്‍ ശ്രമിച്ച ഉസ്മാന്‍ മുസ്ലിയാര്‍ നിരധി സ്ഥലങ്ങളില്‍ തട്ടിപ്പ് നടത്തിയതായി റിപ്പോര്‍ട്ട്. ഉസ്മാന്‍ മുസ്ലിയാരെ കഴിഞ്ഞ ദിവസം മലപ്പുറം പോലീസ് അറസ്റ്റുചെയ്തിരുന്നു.
ഏജന്റുമാരായി നിയമിക്കപ്പെടുന്നവരില്‍നിന്ന് എഴുതാത്ത 50 രൂപയുടെ മുദ്രപ്പത്രം ഒപ്പിട്ടു വാങ്ങിക്കാന്‍ ശ്രമിച്ചതാണ് തട്ടിപ്പ് ചികിത്സയുടെ വിവരം പുറത്തറിയാന്‍ കാരണം. വയനാട് മുള്ളേല്‍ സ്വദേശി ഉസ്മാന്‍ (40), സഹായി ആലപ്പുഴ സ്വദേശി പ്രമോദ്(40) എന്നിവരാണ് അറസ്റ്റിലായത്.
ഉസ്മാന്‍ മുസ്ലിയാര്‍ വണ്ടൂര്‍, മഞ്ചേരി, കോഴിക്കോട്, കണ്ണൂര്‍ എന്നീ സ്ഥലങ്ങളില്‍ വിവിധ സമയങ്ങളിലായി തട്ടിപ്പ് നടത്തിയിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ഡോ. കളരിത്തൊടി ഉസ്മാന്‍ മുസ്ലിയാര്‍ പി.എച്ച്.ഡി, ഡി.എ.എം.എസ് എന്നപേരിലായിരുന്നു തട്ടിപ്പ്. തട്ടിപ്പിനായി ഹൈടെക് രീതികളാണ് ഉപയോഗിച്ചിരുന്നത്. വെബ്സൈറ്റും ഇതിനായി പ്രവര്‍ത്തിച്ചിരുന്നു.
മാധ്യമങ്ങളില്‍ ദിവസങ്ങളോളം പരസ്യം നല്‍കിയിരുന്നു. സ്വാന്ത്വനം കൗണ്‍സലിങ്
സെന്‍റര്‍ എന്നപേരില്‍ വണ്ടൂര്‍ കരുണാലയപ്പടിയില്‍ തട്ടിപ്പ് നടത്തിയിരുന്നു. മന്ത്രവാദ വസ്തുക്കളെന്ന വ്യാജേന പ്രത്യേക പേരുകളില്‍ ഇവ വില്‍ക്കുന്നതിനും അതിനാവശ്യക്കാരെ കണ്ടെത്തുന്നതിനുമാണ് ഏജന്റുമാരെ കണ്ടെത്തിയിരുന്നത്.
ഇവരുടെ ഉത്പന്നങ്ങള്‍ നേരത്തെ തന്നെ തിരഞ്ഞെടുത്ത ചില കടകളില്‍ ഏല്‍പ്പിക്കുകയാണ് പതിവ്. ആവശ്യക്കാര്‍ തേടിയെത്തുമ്പോള്‍ കൊടുത്താല്‍ മതിയെന്ന് നിര്‍ദ്ദേശവും നല്‍കും. അമ്പത് രൂപയ്ക്ക് താഴെ ചെലവ് വരുന്ന വസ്തുക്കള്‍ക്ക് 800 രൂപ മുതല്‍ 1500 രൂപ വരെ ഈടാക്കിയിരുന്നു. ഇവര്‍ക്ക് കേരളം മുഴുവന്‍ നെറ്റ് വര്‍ക്കുള്ളതായാണ് പോലീസ് സംശയം.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement