Advertisement

Latest News

മലപ്പുറം വനിതാ സിഐ ആത്മത്യയ്ക്ക് ശ്രമിച്ചു

By smug - Sunday, June 16, 2013

മലപ്പുറം വനിതാ പോലീസ്‌സെല്ലിലെ സി.ഐ ഷാന്റി സിറിയക്കി (48) നെ അവശനിലയില്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി എട്ടേമുക്കാലോടെ ഇവര്‍ താമസിച്ചിരുന്ന മലപ്പുറത്തെ ക്വാര്‍ട്ടേഴ്‌സില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് 10.15ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തിലാണുള്ളതെങ്കിലും ഇവര്‍ അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ ഇവരെയും മലപ്പുറം ജില്ലയിലെ ഒരു മന്ത്രിയെയും ബന്ധപ്പെടുത്തി ലൈംഗികാപവാദങ്ങള്‍ പ്രചരിച്ചിരുന്നു.
മലപ്പുറത്തെ ചില സ്ഥലങ്ങളില്‍ മന്ത്രിക്കെതിരെ യുവമോര്‍ച്ചക്കാര്‍ ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു. ‘ഷാന്റി കൊടുങ്കാറ്റ് നിലമ്പൂരിനെ പിടിച്ചുലയ്ക്കുന്നു,’ ‘വനിത ഡിസിസി സെക്രട്ടറിയോടൊപ്പം കാണാനെത്തിയ വനിത സി.ഐ.എ മന്ത്രി പീഡിപ്പിക്കാന്‍ ശ്രമിച്ചു’ തുടങ്ങിയ വാചകങ്ങളാണ് ബോര്‍ഡില്‍ എഴുതിയിരുന്നത്. മന്ത്രിയുടെ ഫോട്ടോയും ഈ ബോര്‍ഡിലുണ്ടായിരുന്നു. പിന്നീട് പോലീസെത്തി ഈ ബോര്‍ഡുകളെല്ലാം നീക്കം ചെയ്തിരുന്നു.
മാസങ്ങളോളമായി മലപ്പുറത്ത് ഇത്തരമൊരു വാര്‍ത്ത പ്രചരിച്ചിരുന്നു. കേരളയാത്രയുടെ ഭാഗമായി മലപ്പുറത്ത് എത്തിയ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയോട് മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ പരാതി ലഭിച്ചിട്ടില്ലെന്നാണ് അറിയിച്ചത്. ഈ ആരോപണം താന്‍ ആദ്യമായി കേള്‍ക്കുകയാണെന്നാണ് അന്ന് ചെന്നിത്തല പറഞ്ഞത്.
അതേസമയം, ഈ ആരോപണം സത്യമല്ലെന്നും കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കാണ് ഇതിന് പിന്നിലെന്നുമാണ് മന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement