ഉത്തരാഖണ്ഡ് പ്രളയം: വിനോദസഞ്ചാരികളായ അമ്മയേയും മകളേയും ബലാത്സംഗം ചെയ്തുകൊന്നു
By smug - Sunday, June 23, 2013
ഉത്തരാഖണ്ഡില്‍ ഡെറാഡൂണില്‍ പ്രളയത്തില്‍ അകപ്പെട്ട വിനോദ സഞ്ചാരികളായ അമ്മയെയും മകളേയും ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി. കേദാര്‍നാഥ് മേഖലയിലുള്ള ഗൗരികുണ്ഡിലാണ് യുവതിയേയും മകളേയും ബലാല്‍സംഗം ചെയ്ത് കൊന്നത്. ഗൗരികുണ്ഡിലെ ഉഖിമത്ത് മേഖലയിലാണ് സംഭവം നടന്നത്. ഈ പ്രദേശത്തു തന്നെ ഈ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ തന്നെ ബീഹാര്‍ സ്വദേശിയായ മറ്റൊരു യുവതിയെയും ബലാല്‍സംഗം ചെയ്തതായും വാര്‍ത്തയുണ്ട്. നാട്ടുകാരാണ് സംഭവത്തെക്കുറിച്ച് പോലീസില്‍ പരാതിപ്പെട്ടത്. പ്രളയത്തില്‍ അകപ്പെട്ട് കഴിയുന്ന തീര്‍ത്ഥാടകര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും എതിരെ വ്യാപകമായ ആക്രമങ്ങള്‍ നടക്കുന്നുവെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ദിവസം കഴുത കച്ചവടക്കാരായ ് സഹോദരന്മാരെ കൊലപ്പെടുത്തി പതിനേഴ് ലക്ഷം രൂപ കവര്‍ന്നിരുന്നു. കുറ്റകൃത്യങ്ങള്‍ തടയാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് ഉത്തരാഖണ്ഡ് ഡിജിപി സത്യവ്രത് ബന്‍സാല്‍ പറഞ്ഞു. ശവശരീരങ്ങളില്‍ നിന്നുപോലും വിലപിടിച്ച സാധനങ്ങള്‍ മോഷ്ടിക്കപ്പെടുന്ന വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ശവശരീരത്തില്‍നിന്നും സ്വര്‍ണ്ണവും പണവും അപഹരിച്ച ഒരാളെ ഉഖിമത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതുകൂടാതെയാണ് വെള്ളത്തിനും ഭക്ഷണ സാധനങ്ങള്‍ക്കും തീപിടിച്ച വിലയാണ് ഈടാക്കുന്നതെന്നും ആക്ഷേപമുണ്ട്. കുടുങ്ങിക്കിടക്കുന്ന പലരും ആഹാരം ലഭിക്കാതെ കഷ്ടപ്പെടുകയാണ്. തണുത്ത കാറ്റ് പ്രദേശത്ത് ആഞ്ഞടിക്കുന്നതും മഴ തുടരുന്നതും രക്ഷാപ്രവര്‍ത്തനത്തെ അസാധ്യമാക്കിയിട്ടുണ്ട്.
Follow our blog on Twitter, become a fan on Facebook. Stay updated via RSS

