Advertisement

Latest News

മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം; സര്‍ക്കാര്‍ പുതിയ സര്‍ക്കുലര്‍ ഇറക്കും

By smug - Saturday, June 22, 2013

മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കും. നിലവില്‍ വിവാദമായ സര്‍ക്കുലര്‍ പിന്‍വലിക്കാതെയാണ് സര്‍ക്കാര്‍ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കുന്നത്.
ശൈശവ വിവാഹം തടയാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കാനും തീരുമാനമായിട്ടുണ്ട്. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് 16 വയസായാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്ന സര്‍ക്കാരിന്റെ സര്‍ക്കുലര്‍ വിവാദമായിരുന്നു. എന്നാല്‍ വിവാഹം ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവരെ ഉദ്ദേശിച്ചാണ് ഈ സര്‍ക്കുലറെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
16 വയസു തികഞ്ഞ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്ന സര്‍ക്കാര്‍ സര്‍ക്കുലര്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ പുതിയ സര്‍ക്കുലര്‍ ഇറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement