Advertisement

Latest News

വിദ്യയുടെ ഭര്‍ത്താവിനെ ഭയന്ന് ഇമ്രാന്‍ ഹഷ്മി ഘന്‍ചക്കറിലെ ചുബനരംഗത്തെക്കുറിച്ച് ഒന്നും പറയുന്നില്ല

By smug - Saturday, June 15, 2013

വിദ്യാ ബാലനോടൊപ്പം അഭിനയിച്ച ഘന്‍ചക്കര്‍ എന്ന സിനിമയിലെ ചുബനരംഗത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രതികരിക്കില്ലെന്ന ഉറച്ച തീരുമാനമെടുത്തിരിക്കുകയാണ് ബോളിവുഡിലെ സീരിയല്‍ കിസ്സര്‍ എന്നറിയപ്പെടുന്ന ഇമ്രാന്‍ ഹഷ്മി. ഘന്‍ചക്കര്‍ നിര്‍മ്മിച്ചത് വിദ്യയുടെ ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് റോയിയുടെ ഉടമസ്ഥതയിലുള്ള യു ടിവിയായതിനാലാണ് ചുബനരംഗവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള മറുപടി പറയില്ലെന്ന തീരുമാനമെടുക്കാന്‍ ഇമ്രാനെ പ്രേരിപ്പിച്ചത്.
‘സിനിമയുമായി ബന്ധപ്പെട്ട ഈ ചോദ്യത്തിന് മറുപടി പറയില്ലെന്ന് ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. സിനിമ നിര്‍മ്മിച്ച പ്രൊഡക്ഷന്‍ ഹൌസിന്റെ തലവന്‍ വിദ്യയുടെ ഭര്‍ത്താവാണ്. എനിക്ക് അവരുമായി സഹകരിച്ച് കൂടുതല്‍ സിനിമകള്‍ ചെയ്യണമെന്നുണ്ട്. അതു കൊണ്ടു തന്നെ ഈ വിഷയത്തെ കുറിച്ച് നമുക്ക് സംസാരിക്കേണ്ട’, ഹാഷ്മി പറഞ്ഞു.
കഹാനിക്ക് ശേഷം ശക്തമായ കഥാപാത്രവുമായാണ് വിദ്യ ഘന്‍ചക്കറിലെത്തുന്നത്. ഒരു പഞ്ചാബി വീട്ടമ്മയുടെ വേഷമാണ് വിദ്യ ചെയ്യുന്നത്. രാജ് കുമാര്‍ ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ 28ന് തീയേറ്ററുകളിലെത്തും.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement