പതിനഞ്ചാം വയസ്സില്‍ ജസ്റ്റിന്‍ ബീബര്‍ അച്ഛനായെന്നു ആരോപണം
By smug - Saturday, June 15, 2013
വയസ്സിപ്പോള്‍ 19 മാത്രം ആണെങ്കിലും ജസ്റ്റിന്‍ ബീബര്‍ ആളു പുലിയാണന്നാണ് പുതിയ ഗോസിപ്പുകള്‍ ഇറങ്ങുന്നത്. ബീബര്‍ പോകുന്നിടത്തൊക്കെ സ്ത്രീകളെ ബീബറുടെ മുറിയില്‍ നിന്നും ഇറങ്ങി പോകുന്നത് പല പപ്പരാസികളും ക്യാമറയില്‍ പകര്‍ത്താറുണ്ടങ്കിലും ഇങ്ങനെ ഒരു വാര്‍ത്ത ഇതാദ്യമായാണ്. സംഗതി എന്താണെന്നോ, ജസ്റ്റിന്‍ തന്റെ പതിനഞ്ചാം വയസ്സില്‍ തന്നെ ഒരു പെണ്‍കുഞ്ഞിന്റെ അച്ചനായിട്ടുണ്ട് എന്ന് പറഞ്ഞു കൊണ്ട് ഒരു 25 വയസ്സുള്ള യുവതി രംഗത്ത് വന്നിരിക്കുകയാണ്.
4 വര്‍ഷങ്ങള്‍ക്ക് മുമ്പ് അതായത് 2009 ല്‍ മിയാമിയില്‍ ഒരു പരിപാടിക്കിടെയാണ് ബീബറെ പരിചയപ്പെട്ടതെന്ന് ബീബറിന്റെ മുന്‍ ആരാധിക കൂടിയായ യുവതി പറയുന്നു. പിന്നീട് ജസ്റ്റിന്‍ ഇവരെ തന്റെ റൂമിലേക്ക് ക്ഷണിക്കുകയും ഹോട്ടല്‍ മുറിയില്‍ വെച്ച് ബന്ധപ്പെടുകയും ചെയ്തത്രേ. 2010ല്‍ താന്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി എന്നും യുവതി പറയുന്നു.
ഇതിനു തെളിവായി യുവതി പറയുന്നത് കുഞ്ഞിനു ബീബറിന്റെ അതെ മുഖഛായ ഉണ്ടെന്നാണ്. കൂടാതെ ബീബര്‍ തനിക്കയച്ച എസ് എം എസ്സും യുവതി തെളിവായി സൂക്ഷിക്കുന്നു.
ഇതിനു മുന്‍പും ഈ യുവതി യുവാക്കളുടെ ഹരമായ പോപ് ഗായകനെതിരെ പിതൃത്വം ആരോപിക്കപ്പെട്ടിട്ടുണ്ട്. 2011 ല്‍ ഇത് പോലൊരു ആരോപണം വന്നതിനു പിറകെ ജസ്റ്റിന്‍ ഡി എന്‍ എ ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെട്ടതോടെ യുവതി മുങ്ങുകയായിരുന്നു.
Follow our blog on Twitter, become a fan on Facebook. Stay updated via RSS


