Advertisement

Latest News

അണ്ടര്‍വെയറും ഫേസ്ബുക്കും കുട്ടിക്കള്ളന്മാരെ കുടുക്കി

By smug - Saturday, June 15, 2013

സിഗരറ്റും മദ്യവും കവര്‍ന്നതിന് പോലിസ്‌ പിടിയിലായ കുട്ടിക്കള്ളന്‍മാരെ കുടുക്കിയത് അണ്ടര്‍വെയറും ഫേസ്ബുക്കും. മോഷണം നടത്തുന്ന ദിവസം അണിഞ്ഞ അതെ അണ്ടര്‍വെയര്‍ ആണത്രേ ഇവരെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്. ഇവരുടെ ഫേസ്ബുക്ക് അക്കൌണ്ടും ഇവര്‍ക്കെതിരെ തെളിവായതായി പോലീസ് പറയുന്നു.
18 വയസ്സുള്ള റീസ് വിന്‍ഫീല്‍ഡും 17 കാരനായ കോരേ ഹോബ്സനും ആണ് ഈ അണ്ടര്‍വെയറില്‍ കുടുങ്ങിയ നിര്‍ഭാഗ്യവാന്‍മാര്‍ . ഇവര്‍ ഒരു കടക്കാരനെ ആക്രമിച്ചതിനു ശേഷം അവിടെ നിന്നും സിഗരറ്റും മദ്യവും കവര്‍ന്നിരുന്നു. അല്‍പ സമയത്തിനകം കളവുമുതലിന് കൂടെ നിന്ന് കൊണ്ട് ഹോബ്സന്‍ പോസ് ചെയ്യുന്ന ഒരു ചിത്രം വിന്‍ഫീല്‍ഡ്‌ എടുത്തു ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തു. കൂടാതെ ഫേസ്ബുക്കില്‍ ഈ കവര്‍ച്ചയെ പറ്റി വന്ന വാര്‍ത്തയുടെ താഴെ അത് താനാണ് എന്ന് ആ വിഡ്ഢി കമന്റ് ചെയ്തിരുന്നു.
ഇതൊക്കെ കണ്ടു സംശയം തോന്നിയ പോലിസ്‌ ഇവരെ ചോദ്യം ചെയ്യാന്‍ എത്തിയപ്പോള്‍ ആണ് സിസിടിവി ചിത്രങ്ങളില്‍ ഉള്ള അതെ അണ്ടര്‍വെയര്‍ ആണ് ഇവര്‍ രണ്ടു പേരും ധരിച്ചിരിക്കുന്നത്‌ എന്ന് മനസിലായത്.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement