Advertisement

Latest News

മമ്മൂട്ടിയെപ്പോലെ ആറുപത് വയസ്സ് കഴിഞ്ഞവരുടെ സ്ഥാനത്ത് ചെറുപ്പക്കാര്‍ വരണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്.

By smug - Wednesday, June 12, 2013

സിനിമയില്‍ മമ്മൂട്ടിയെപ്പോലെ ആറുപത് വയസ്സ് കഴിഞ്ഞവരുടെ സ്ഥാനത്ത് ചെറുപ്പക്കാര്‍ വരണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. ചിലര്‍ വയസ്സ് തൊണ്ണൂറായാലും സിനിമയില്‍ പിടിച്ചു നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ വനം വകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ച നടക്കുന്നതിനിടെ ഗണേഷ് കുമാര്‍ വിഷയം കടന്നുവന്നപ്പോഴാണ് പി.സി ജോര്‍ജ് മമ്മൂട്ടിയെപ്പറ്റി പരാമര്‍ശിച്ചത്.
ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നടനാണ് കലാഭവന്‍മണി. എന്നാല്‍ ആയാള്‍ എന്താണ് ഫോറസ്റ്റിനകത്ത് കാണിച്ചതെന്നും, വനംവകുപ്പ്മന്ത്രി മാറിയത് അറിയാതെ പറ്റിയ അബന്ധമായിരിക്കുമെന്നും ജോര്‍ജ് പറഞ്ഞു.
സിനിമാക്കാരുടെ അഴിഞ്ഞാട്ടത്തിന് രാഷ്ട്രീയക്കാര്‍ കൂട്ട് നില്‍ക്കുന്നത് ശരിയല്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു. പി.സി സഭയില്‍ വച്ച് സിനിമാക്കാരെ അഴിഞ്ഞാട്ടക്കാരെന്ന് വിളിച്ചതിനെ നേതാക്കള്‍ ചോദ്യം ചെയ്തു.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement