Advertisement

Latest News

ഹാഷ് ടാഗ് ഇനി ഫേസ്ബുക്കിലും

By smug - Wednesday, June 12, 2013

ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നിവ ഉപയോഗിക്കുന്നവര്‍ക്ക് സുപരിചിതമായ ഹാഷ് ടാഗ് ഇനി ഫേസ്ബുക്കിലും പ്രത്യേക വിഷയങ്ങളും മറ്റും ശ്രദ്ധയില്‍ പെടുത്താന്‍ ഉപയോഗിക്കുന്നതാണ് ഹാഷ് ടാഗ് (# tag) ഉദാഹരണം നിങ്ങള്‍ ഇപ്പോള്‍ ഐപിഎല്ലിനെക്കുറിച്ചാണ് എഴുതിയിട്ടുള്ളതെങ്കില്‍ #i pl എന്ന് ആ സ്റ്റാറ്റസിന് കീഴെ എഴുതിയാല്‍ വിഷയം അനുസരിച്ച് തിരയുന്നവര്‍ക്ക് ഉടന്‍ നിങ്ങളുടെ സ്റ്റാറ്റസ് കാണുവാന്‍ സാധിക്കും.
ഹാഷ് ടാഗില്‍ ക്ലിക്ക് ചെയ്താല്‍ ആ വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചകളും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ഇതോടെ ഇനി ട്വിറ്റര്‍ മാതൃകയില്‍ ഫേസ് ബുക്കില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയം കണ്ടെത്താന്‍ വിഷമം ഉണ്ടാകില്ല. ഇന്ത്യയില്‍ ഇത് ഉടന്‍ തന്നെ പ്രത്യക്ഷപ്പെടും.
അടുത്ത് തന്നെ ഇത്തരത്തിലുള്ള പുതിയ ടൂള്‍സും ഫേസ്ബുക്ക് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ എന്തായാലും കാത്തിരിക്കാം.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement