ബിജു രാധാകൃഷ്ണനെ അറിയാമെന്ന് സീരിയല്‍ നടി ശാലു മേനോന്‍
By smug - Friday, June 14, 2013
തിരുവനന്തപുരം: ബിജു രാധാകൃഷ്ണനെ തനിക്ക് അറിയാമെന്ന് സീരിയല്‍ നടി ശാലു മേനോന്‍. കമ്പനിയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് തന്നെ ബിജു രാധാകൃഷ്ണന്‍ ബന്ധപ്പെട്ടിരുന്നു. തന്നെ കാണാന്‍ വരുമ്പോള്‍ കൂടെ സരിത എസ് നായരുമുണ്ടായിരുന്നു. ബിജു രാധാകൃഷ്ണനെയും സരിതയെയും സംരക്ഷിക്കേണ്ട ആവശ്യം തനിക്കില്ലെന്നും ശാലു മേനോന്‍ പറഞ്ഞു.
സരിത എസ് നായരുടെ ഭര്‍ത്താവ് ബിജു രാധാകൃഷ്ണന്റെ ഡ്രൈവറെ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം ചോദ്യം ചെയ്തു. കോട്ടയത്ത് വെച്ചായിരുന്നു ഇയാളെ ചോദ്യം ചെയ്തത്. തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ ബിജു രഹസ്യയാത്രകള്‍ നടത്തിയിരുന്നതായി ഇയാള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.
താന്‍ ബിജുവിനെ സംരക്ഷിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ബിജു വിലപ്പെട്ട കാര്‍ വാങ്ങിത്തന്നുവെന്ന ആരോപണം ശരിയല്ല. തനിക്കു സ്വന്തമായി സ്ഥാപനമുണ്ട്. ഇതില്‍ നിന്നുള്ള വരുമാനം കൊണ്ട് വാഹനം വാങ്ങാന്‍ കഴിയുമെന്നും ശാലു മേനോന്‍ പറഞ്ഞു.
ആറു മാസം മുമ്പാണു സരിതയും ബിജുവും തന്റെ സ്ഥാപനത്തില്‍ സന്ദര്‍ശനം നടത്തിയത്. ബിജുവുമായി മറ്റുബന്ധങ്ങളൊന്നുമില്ല. തന്റെ പേര് കളങ്കപ്പെടുത്താനായി ചിലര്‍ ശ്രമിക്കുന്നുണ്ട്. തന്റെ വീടു പണി നടക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ സോളാര്‍പാനല്‍ വയ്ക്കാമെന്ന് പറഞ്ഞു. ഇതിനായി ഇരുപതു ലക്ഷം രൂപയും നല്‍കിയിരുന്നുവെന്നും ശാലു മേനോന്‍ പറഞ്ഞു.
Follow our blog on Twitter, become a fan on Facebook. Stay updated via RSS


