Advertisement

Latest News

നേരം സിനിമയിലെ ഡിലീറ്റ് ചെയ്ത സീനും ഗാനവും യൂട്യൂബില്‍ വൈറലായി

By smug - Saturday, June 22, 2013


നിവിന്‍ പോളി – നസ്രിയ കൂട്ടുകെട്ടിന്റെ സൂപ്പര്‍ ഹിറ്റ്‌ ചിത്രം നേരത്തിന്റെ നല്ല നേരം തീര്‍ന്നിട്ടില്ല എന്നാണ് പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തില്‍ നിന്നും ഡിലീറ്റ് ചെയ്തൊരു സീനും ഗാനവും യൂട്യൂബില്‍ വന്‍ ഹിറ്റായി ഓടുന്നു എന്നാണ് കേള്‍ക്കുന്നത്.  ’ഞാന്‍ ഉയര്‍ന്നു പൊങ്ങും’ എന്നു തുടങ്ങുന്ന ഗാനത്തില്‍ നായികാ നായകന്‍മാരായെത്തുന്നത് നസ്രിയയും കൃഷ്ണ ശങ്കറുമാണ്. നസ്രിയയുടെ കഥാപാത്രത്തെ കണ്ടുമുട്ടുന്ന കൃഷ്ണ ശങ്കറിന്റെ കഥാപാത്രം മനസ്സില്‍കാണുന്ന രംഗങ്ങളാണ് ഗാനത്തിലുള്ളത്.
ചിത്രത്തില്‍ നിന്നും ഈ ഗാനവും സീനും വെട്ടിക്കളഞ്ഞത് എന്ത് കൊണ്ടാണെന്ന് വ്യക്തമല്ല. എന്തായാലും നേരത്തില്‍ ഈ ഗാനത്തിന് നല്ല നേരമല്ലെങ്കിലും യൂട്യൂബില്‍ ഗാനം തരംഗം തീര്‍ക്കുകയാണ് എന്നാണ് കേള്‍ക്കുന്നത്. നിരവധി ലൈക്കുകളും ഷെയറുകളും നേടി പാട്ട് അപ്‌ലോഡ്‌ ചെയ്യപ്പെട്ടു ഒരു ദിവസത്തിനകം തന്നെ കണ്ടവരുടെ എണ്ണം അറുപതിനായിരം കടന്നു.



Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement