Advertisement

Latest News

പോലീസ് ക്രൂരമായി പീഡിപ്പിച്ചു; ഉറങ്ങാന്‍ പോലും സമ്മതിച്ചില്ല

By smug - Wednesday, June 12, 2013



കൊച്ചി: ഐ പി എല്‍ വാതുവെപ്പ് ആരോപണത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത തന്നെ ദില്ലി പോലീസ് ക്രൂരമായി പീഡിപ്പിച്ചെന്ന് ശ്രീശാന്ത്. ജാമ്യം ലഭിച്ച് തിരിച്ചെത്തിയ ശ്രീശാന്ത് കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. പോലീസ് മാനസികമായി പീഡിപ്പിച്ചു. ഉറങ്ങാന്‍ പോലും അനുവദിക്കാതെയാണ് തന്നെ ചോദ്യം ചെയ്തത്.
-->
തനിക്ക് നേരത്തെ തന്നെ ജാമ്യം ലഭിച്ചിരുന്നുവെങ്കില്‍ എല്ലാവരും തന്നെ തെറ്റിദ്ധരിച്ചേനെ എന്നും ശ്രീ പറഞ്ഞു. അങ്ങനെ സംഭവിച്ചിരുന്നു എങ്കില്‍ വീട്ടുകാരും നാട്ടുകാരും സംശയിച്ചേനെ. എല്ലാവരും ഞാന്‍ തെറ്റുകാരനാണെന്ന് ആവര്‍ത്തിക്കുകയായിരുന്നു എന്നും ശ്രീശാന്ത് പറഞ്ഞു.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement