Advertisement

Latest News

പതിനഞ്ചുകാരിയെ മാനഭംഗപ്പെടുത്തി, വീഡിയോ വെബ്സൈറ്റിലിട്ടു

By smug - Tuesday, June 18, 2013

ജയ്‌പുർ: രാജസ്ഥാനിലെ അൽവർ നഗരത്തിൽ പതിനഞ്ചുവയസ്സുള്ള പെൺകുട്ടിയെ യുവാവ് മാനഭംഗപ്പെടുത്തിയശേഷം വീഡിയോ സോഷ്യൽ നെറ്റ്‌വർക്കിങ് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്‌തതായി പരാതി.

പെൺകുട്ടിയുടെ പിതാവാണ് പൊലീസിൽ പരാതി നൽകിയത്.

ഒരു സോഷ്യൽ നെറ്റ്‌വർക്കിങ് വെബ്സൈറ്റിലൂടെ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച യുവാവ് പിന്നീട് പെൺകുട്ടിയെ മാനഭംഗപ്പെടുത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. മാനഭംഗപ്പെടുത്തുന്നതിന്റെ വീഡിയോ യുവാവ് പകർത്തിയിരുന്നു. വീഡിയോയുടെ പേരിൽ പെൺകുട്ടിയെ ബ്ളാക്ക്മെയിൽ ചെയ്‌തിരുന്ന യുവാവ് അടുത്തിടെ വീഡിയോ സോഷ്യൽ നെറ്റ്‌വർക്കിങ് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നതായി പൊലീസ് അറിയിച്ചു.

പെൺകുട്ടിയുടെ ഒരു ബന്ധു വീഡിയോ കാണാനിടയായതിനെത്തുടർന്ന് സംഭവം തിങ്കളാഴ്‌ച രക്ഷിതാക്കളെ അറിയിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്‌തമാക്കി.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement