Advertisement

Latest News

സ്ഥലം തരുമെങ്കിൽ ഒരു മൈൽ ഉയരമുള്ള കെട്ടിടം നിർമ്മിക്കാൻ തയാറാണെന്ന് സൗദി രാജകുമാരന്റെ വാഗ്ദാനം.

By smug - Tuesday, June 18, 2013

ദുബായ്: സ്ഥലം തരുമെങ്കിൽ ഒരു മൈൽ ഉയരമുള്ള കെട്ടിടം നിർമ്മിക്കാൻ തയാറാണെന്ന് സൗദി രാജകുമാരന്റെ വാഗ്ദാനം. ന്യൂയോർക്ക്,​ ഷാംഗ്ഹായ്,​ മോസ്കോ,​ ലണ്ടൻ തുടങ്ങിയ നഗരങ്ങളാണെങ്കിൽ താൻ റെഡിയാണെന്നാണ് അൽവാലീദ് ബിൻ തലാൽ പറയുന്നത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ കിങ്ഡം ടവർ ജിദ്ദയിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്നത് തലാലിന്റെ കിങ്ഡം ഹോൾഡിംഗാണ്. അതിനും മേലെയാണ് 1.6 കിലോമീറ്റർ അല്ലെങ്കിൽ ഒരു മൈൽ കെട്ടിടം എന്ന തലാലിന്റെ സ്വപ്നം.

സ്ഥലം മാത്രമല്ല നല്ല പങ്കാളികളെയും അദ്ദേഹത്തിനു വേണം. ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ദുബായ് ബുർജ് ഖലീഫ നിർമ്മിച്ച എമ്മാർ പ്രോപ്പർട്ടീസിനെയും അതിന്റെ ചെയർമാൻ മൊഹമ്മദ് അലബാറിനെയും തലാൽ രാജകുമാരൻ കൂടെ ചേരാൻ ക്ഷണിച്ചിട്ടുണ്ട്.

കിങ്ഡം ടവറിന് ഒരു കിലോമീറ്ററാണ് ഉയരം. ചെലവ് 120 കോടി ഡോളർ (ഏകദേശം 7000 കോടി  രൂപ)​. 5.7 കോടി ചതുരശ്രയടി വിസ്തീർണ്ണമുണ്ട്. 2017​ലാണ് പൂർത്തിയാക്കാൻ ഉദ്ദേശിച്ചിട്ടുള്ളത്. 30 ശതമാനം ഹോട്ടലുകൾക്ക് നീക്കി വച്ചിരിക്കുന്നു. ബാക്കി മറ്റ് വാണിജ്യാവശ്യങ്ങൾക്കും താമസത്തിനുമാണ്. ബുർജ് ഖലീഫയ്ക്ക് 828 മീറ്റർ ഉയരമുണ്ട്.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement