പോലീസിന് മുന്നില്‍ ഒടുവില്‍ സരിത മനസു തുറന്നു
By smug - Tuesday, June 18, 2013
ആലപ്പുഴ: സരിത എസ് നായര്‍ ഒഠുവില്‍ പോലീസിന് മുന്നില്‍ മനസ് തുറന്നു. എസ്എസ്എല്‍സിക്ക് ഉന്നത വിജയം നേടിയതു മുതല്‍ സംസ്ഥാനത്തെയാകെ ഞെട്ടിച്ച സാമ്പത്തിക കുറ്റകൃത്യത്തിലെ വിവാദ നായികയായ വിവരം വരെ സരിത എസ് നായര്‍ എഡിജിപിക്കുമുന്നില്‍ തുറന്നു പറഞ്ഞു. ഒരു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ സ്വന്തം ജീവിതത്തെകുറിച്ചാണ് സ്വന്തം ജീവിതത്തെകുറിച്ചാണ് സരിതാ നായര്‍ എഡിജിപിയോട് പറഞ്ഞത്. തന്നെ ഭീഷണിപ്പെടുത്തി ബിജു രാധാകൃഷ്ണന്‍ ഒരോ കുറ്റകൃത്യങ്ങള്‍ ചെയ്യിക്കുകയായിരുന്നുവെന്നും സരിത പോലീസിന് മൊഴി നല്‍കി.
എസ്എസ്എല്‍സി പരീക്ഷയുടെ രജിസ്ട്രേഷന്‍ നമ്പര്‍ വരെ പറഞ്ഞ സരിത അഞ്ഞൂറിലധികം മാര്‍ക്ക് വാങ്ങി നാട്ടില്‍ ശ്രദ്ധാകേന്ദരമായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതി നഴ്സിംഗിന് പ്രവേശനം കിട്ടിയെങ്കിലും യാഥാസ്ഥിതിക കുടുംബം സമ്മതിച്ചില്ല. തുര്‍ന്ന് തിരുവനന്തപുരം ഗവണ്‍മെന്റ് പോളിടെക്നിക്കില്‍ ഡിപ്ലോമക്ക് ചേര്‍ന്നു.
ഇതിനിടെയില്‍ തന്നെ അണ്ണാമലയില്‍ ബിരുദത്തിനും പഠിച്ചു.പഠനത്തിനിടെ തന്നെയായിരുന്നു വിദേശത്തുള്ളയൊരാളുമായി വിവാഹം നടക്കുന്നതും. എന്നാല്‍ തുടക്കത്തിലെ അസ്വാരസ്യങ്ങള്‍ നിറഞ്ഞ ദാമ്പത്യം ഏറെ നീണ്ടില്ല.ഇതിനുശേഷം ജോലിക്കു ചേര്‍ന്ന ധാനകാര്യസ്ഥാപനത്തില്‍ വെച്ചാണ് ബിജുവുമായി പരിചയപ്പെടുന്നത്. മെല്ലെ പരിചയം അടുപ്പമായി മാറി. ബിജു തന്നെ മറ്റൊരിടത്ത് ജോലിയും തരപ്പെടുത്തി നല്‍കി.
ഒരുമിച്ച് താമസവുമാരംഭിച്ചു. ഇതിനിടെയിലാണ് സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റ് ഉണ്ടാകുന്നത്.ബിജു രാധാകൃഷ്ണന്‍ തന്നെ ഭീഷണിപ്പെടുത്തി കുറ്റകൃത്യങ്ങള്‍ ചെയ്യിപ്പിക്കുകയായിരുന്നവെന്നും സരിത മൊഴി നല്‍കിയിട്ടുണ്ട്. എസ്എടിയില്‍ പ്രസവിച്ചു കിടക്കുന്നതിനിടെ അമ്മ ജാമ്യത്തിലിറക്കാന്‍ ശ്രമിച്ചുവെങ്കിലും ബിജു തടസപ്പെടുത്തിയെന്നും സരിത എഡിജിപിയോട് പറഞ്ഞതായാണ് വിവരം. എന്നും തന്റെ മൊബൈല്‍ ഫോണ്‍ ബിജു പരിശോധിക്കുമായിരുന്നുവെന്നും മൊഴി നല്‍കിയിട്ടുണ്ട്.
Follow our blog on Twitter, become a fan on Facebook. Stay updated via RSS