Advertisement

Latest News

നിങ്ങളെ വെറുപ്പിക്കുന്ന സുഹൃത്തുക്കളെ ഒഴിവാക്കാനും മൊബൈല്‍ ആപ്ലിക്കേഷന്‍

By smug - Tuesday, July 2, 2013

ശല്യക്കാരായ സുഹൃത്തുക്കളെ ഒഴിവാക്കാന്‍ ഒരു മൊബൈല്‍ അപ്ലിക്കേഷന്‍! നിലവില്‍ വന്നിരിക്കുകയാണ്. ‘ഹെല്‍ ഈസ് അതര്‍ പീപ്പിള്‍’ എന്ന പേരിലാണ് ഈ സ്മാര്‍ട്ട്‌ ഫോണ്‍ ആപ്ലിക്കേഷന്‍ ഇറങ്ങിയിരിക്കുന്നത്. ലൊക്കേഷന്‍ ഷെയറിംഗ് സൈറ്റായ ഫോര്‍ സ്‌ക്വയറുമായി ചേര്‍ന്നാണ് ഈ അപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുക. ശല്യക്കാരും വായാടികളുമായ നിങ്ങളുടെ സുഹൃത്തുക്കള്‍ അല്ലെങ്കില്‍ ശത്രുക്കള്‍ എവിടെയുണ്ടെന്നും അവരെ ഒഴിവാക്കാനുള്ള മാര്‍ഗവും ഈ ആപ്ലിക്കേഷന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരും. ന്യൂ യോര്‍ക്ക്‌ യൂണിവേഴ്സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥിയായ സ്‌കോട്ട് ഗാര്‍നര്‍ എന്നയാളാണ് ഈ ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചത്. ഫോര്‍ സ്ക്വയറില്‍ അക്കൌണ്ട് ഉള്ളവര്‍ക്ക്‌ ഉടനെ തന്നെ മെമ്പറാകാം.
ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം ഇങ്ങനെയാണ്
  1. ആദ്യം ‘ഹെല്‍ ഈസ് അതര്‍ പീപ്പിള്‍’ ആപ്ലിക്കേഷനെ നമ്മുടെ ഫോര്‍ സ്ക്വയര്‍ അക്കൌണ്ടുമായി ബന്ധിപ്പിക്കുക.
  2. ശേഷം അപ്ലിക്കേഷന്‍ നമുക്ക്‌ ഒരു അവോയ്ഡന്‍സ് മാപ്പ് കാണിച്ചു തരും. അതില്‍ ഗ്രീന്‍, ഓറഞ്ച് നിറങ്ങളിലുള്ള പോയിന്റുകള്‍ ഉണ്ടാകും. ഓറഞ്ച് പോയിന്റുകള്‍ അപ്ലിക്കേഷനില്‍ നിലവിലുള്ള യൂസേഴ്‌സിനേയും ഗ്രീന്‍ പോയിന്റ് ശല്യക്കാരെ ഒഴിവാക്കാന്‍ എവിടെ പോയാലാണ് സാധിക്കുക എന്നത് സംബന്ധിച്ച വിവരവും നല്‍കും
പിന്മൊഴി: കരുതിയിരുന്നോളൂ. ചിലര്‍ നിങ്ങളെ ഒഴിവാക്കാനും ചിലപ്പോള്‍ ഇതുപയോഗിച്ചേക്കും.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement