മദ്യപിച്ചു ലക്കുകെട്ട ലങ്കന്‍ ക്രിക്കറ്റ് താരം ആകാശത്ത്‌വെച്ച് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചു
By smug - Tuesday, July 2, 2013
ബിട്ടീഷ് എയര്‍വേസ് ജീവനക്കാര്‍ സമയോചിതമായി ഇടപെട്ടതാണ് അപകടം ഒഴിവാക്കിയത്. സെന്റ് ലൂസിയയിð നടó മത്സരത്തിനുശേഷം ലïന്‍ ഗാറ്റ്വിക്കിലേക്കു പോയ ശ്രീലങ്കന്‍ ടീമംഗങ്ങള്‍ ഉള്‍പ്പെട്ട വിമാനത്തിലാണ് സംഭവം. 229 യാത്രക്കാരും വിമാനത്തിലുïായിരുóു. ഇവരിലൊരാളാണ് അലാറം മുഴക്കിയത്.
വാതില്‍ തുറന്നത് പെട്ടെന്ന് കണ്ടെത്താനായത് വലിയൊരു ദുരന്തം ഒഴിവാക്കാനായി. ശ്രീങ്കന്‍ താരങ്ങള്‍ ജേഴ്സി അണിഞ്ഞാണ് വിമാനത്തിലെത്തിയത്. ഇതിലൊരാള്‍ വാതിലില്‍ ഇടിക്കുന്നത് കണ്ടാണ് യാത്രക്കാരില്‍ ചിലര്‍ അലാറം മുഴക്കിയത്. ഏതാനും മിനുട്ടുകളോളം ഇയാള്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചെന്നും സഹയാത്രക്കാര്‍ പറയുഞ്ഞു.
ജീവനക്കാര്‍ ഓടി എത്തിയതിനാല്‍ ദുരന്തം ഒഴിവാക്കാനായി. വളരെ ഉയരമുള്ള ഒരാളായിന്നു എന്നും ഹെഡ്‌ഫോണ്‍ ധരിച്ചിരുന്നു എന്നും മറ്റൊരു യാത്രക്കാരന്‍ പറഞ്ഞു. കൂടെയുള്ള ടീമംഗങ്ങള്‍ ഇയാളെ ചീത്തവിളിച്ചെന്നും ഇവര്‍ പറഞ്ഞു. സംഭവം ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും പോലീസോ മറ്റ് അധികൃതരോ താരത്തിനെതിരെ നിയമനടപടി സ്വീകരിച്ചതായി വിവരമില്ല.
Follow our blog on Twitter, become a fan on Facebook. Stay updated via RSS

