ഹാക്കര്‍മാര്‍ നിങ്ങളുടെ കുളിമുറിയിലും എത്തും; കുളിസീന്‍ പകര്‍ത്തി ലോകത്തെ കാണിക്കും
By smug - Tuesday, July 2, 2013
വീട്ടിലിരുന്ന് സ്വസ്ഥമായി ഒന്ന് കുളിക്കാന്‍ പോലും പുതിയ ലോകം നമ്മളെ സമ്മതിക്കില്ല എന്ന അവസ്ഥയായി മാറിയിരിക്കുന്നു. കാരണം വന്‍ പുലികളായ ഹാക്കര്‍മാര്‍ നമ്മുടെ കുളിമുറി വരെ എത്താന്‍ കഴിവുള്ളവര്‍ ആയി എന്നാണ് പുതിയ വാര്‍ത്ത. കുളിമുറിയില്‍ സീനുകള്‍ സ്വയം പകര്‍ത്തുവാന്‍ ഇത്തരം ഹാക്കര്‍മാര്‍ അയക്കുന്ന വൈറസുകള്‍ക്ക് കഴിയുന്നു എന്നാണ് വാര്‍ത്ത.
സംഗതി ഇതാണ്, ലാപ്‌ടോപ്പും ഡസ്‌ക്ടോപ്പും മറ്റും ഹാക്ക് ചെയ്യുന്ന വെബ്കാം ഹാക്കര്‍മാര്‍ അഥവാ ‘റാറ്റിംഗ്’ നടത്തുന്നവര്‍ സ്ത്രീകള്‍ കുളിക്കുന്ന രംഗങ്ങളടക്കമുള്ള ചിത്രങ്ങളും വീഡിയോകളും പകര്‍ത്തി നെറ്റില്‍ അപ്‌ലോഡ് ചെയ്യുന്നു എന്ന ഭീകര സത്യമാണ് നമുക്ക് മുന്‍പില്‍ എത്തുന്നത്.
ബ്രിട്ടനില്‍ ഈയിടെ റാറ്റിംഗ് നടന്നതോടെയാണ് സംഭവം വ്യാപകമാവാനുള്ള സാധ്യതയുമായി ടെക് വിദഗ്ദര്‍ രംഗത്ത് വന്നിരിക്കുന്നത്. യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായ റേച്ചല്‍ ഹൈന്‍ഡ്മാന്‍ തനിക്ക് സംഭവിച്ച അബദ്ധം ലോകത്തെ അറിയിക്കുകായിരുന്നു. ബാത്‌റൂമില്‍ വെച്ച് ഫിലിം കാണുകയായിരുന്ന റേച്ചലിന്റെ ലാപ്‌ടോപ്പിന്റെ ക്യാമറ തനിയെ ഓണ്‍ ആയി എന്നും അത് വഴി ആരോ തന്റെ കുളിസീന്‍ പകര്‍ത്തിയതായി ബോധ്യമായെന്നും റേച്ചല്‍ പറയുന്നു. എന്നാല്‍ റേച്ചല്‍ ഇതുവരെ സംഗതി പോലീസില്‍ പരാതിപ്പെട്ടിട്ടില്ല. സംഭവം കേട്ടാല്‍ അവര്‍ തന്നെ പരിഹസിക്കുമോ എന്ന ഭയമാണ് 20കാരിയായ റേച്ചലിന് ഉള്ളത്.
നമ്മള്‍ തുറക്കുന്ന ഇമെയിലുകളിലേക്കു വരുന്ന പാട്ടിന്റെയോ ചിത്രത്തിന്റെയോ ലിങ്കില്‍ വൈറസുകള്‍ അയച്ചാണ് ഇത്തരം ഹാക്കര്‍മാര്‍ കാര്യം സാധിക്കുന്നത്. ആ വൈറസാണ് റാറ്റിംഗ് നടത്തുക. ഇത്തരം വൈറസുകള്‍ ഒരിക്കല്‍ ഡൗണ്‍ലോഡ് ആയാല്‍ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കുമ്പോള്‍ എല്ലാ പ്രവൃത്തികളും നിരീക്ഷിക്കാനും നിയന്ത്രിക്കാനും കഴിയുന്നു.
Follow our blog on Twitter, become a fan on Facebook. Stay updated via RSS


