ഭാര്യയും മക്കളും ചേര്‍ന്ന് നാഗ്പൂര്‍ ബിസിനസുകാരന്റെ നീലചിത്ര മാര്‍ക്കറ്റ് പൊളിച്ചടക്കി!
By smug - Monday, July 1, 2013

ഇങ്ങനെ വേണം ഉത്തമ ഭാര്യമാരും മക്കളും ആയാല്‍ . എത്ര സുന്ദരമായാണ് തന്റെ ഭര്‍ത്താവിന്റെ നീല ചിത്ര വിപണി ഭാര്യയും മക്കളും ചേര്‍ന്ന് പൊളിച്ചടക്കികൊടുത്തത്. നാഗ്പൂരില്‍ നിന്നുമുള്ള ഒരു ബിസിനസുകാരനാണ് സ്വന്തം ഭാര്യയും മക്കളും പാര പണിതത്. ഇവര്‍ ക്രൈംബ്രാഞ്ച് വിങ്ങിനെ ഇദ്ദേഹത്തിന്റെ ബിസിനസ് പൊളിക്കുന്നതില്‍ സഹായിക്കുകയായിരുന്നു. ഇയാളുടെ എഞ്ചിനീയറിംഗ് ടൂള്‍സ് കയറ്റുമതി കമ്പനിക്ക് പുറമെയുള്ള ബിസിനസായിരുന്നു ഈ നീലചിത്ര ബിസിനസ്.
തന്റെ 20 ദാമ്പത്യത്തിനോടുവില്‍ ആണ് കക്ഷിക്ക് ഇങ്ങനെ ഒരു ബിസിനസ് ഉള്ള കാര്യം ഭാര്യ മനസ്സിലാക്കുന്നത്. ഇയാളുടെ കൂടെ വര്‍ക്ക് ചെയ്യുന്നവര്‍ തന്നെ ആയിരുന്നു നീലചിത്ര നായികമാര്‍ . കൂടാതെ ഭാര്യയുടെ കൂടി ക്ലിപ്പുകളും ഇയാള്‍ തന്റെ വിപണിയില്‍ ഇറക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് നിധി ജെയിന്‍ എന്ന് പേരുള്ള സ്ത്രീ തന്റെ ഭര്‍ത്താവായ ധര്‍മേന്ദ്രക്കെതിരെ കേസ് ഫയല്‍ ചെയ്യുന്നത്. തന്റെ പരാതിയുടെ കൂടെ കുറെ വീഡിയോ ക്ലിപ്പുകളും ധര്‍മേന്ദ്രയുടെ ലാപ്പ്‌ടോപ്പ് ഉള്‍പ്പടെയുള്ളവയും യുവതി പോലീസില്‍ ഹാജരാക്കിയിരുന്നു. മക്കളും ഉണ്ടായിരുന്നു നിധിക്ക് പിന്തുണയുമായി അപ്പോള്‍ . ക്ലിപ്പില്‍ ധര്‍മേന്ദ്രയും ഉള്ളതായി പോലിസ് പറയുന്നു.
എന്തായാലും ഇയാള്‍ ഈ വീഡിയോ എവിടെയൊക്കെ മാര്‍ക്കറ്റ് ചെയ്ത് എന്ന കാര്യം ക്രൈംബ്രാഞ്ച് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.
ഈ ക്ലിപ്പ് കാണുവാന്‍ ഒരിക്കല്‍ ഭര്‍ത്താവു തന്നെ വിളിക്കുകയായിരുന്നു എന്നാണ് നിധി പറയുന്നത്. ഇതില്‍ നിന്നും നിന്നും നമുക്ക് കാശുണ്ടാക്കാം എന്നായിരുന്നു അയാളുടെ വാദം. എന്നാല്‍ താന്‍ എതിര്‍ത്തതോടെ അയാള്‍ പീഡനം തുടങ്ങി എന്നാണ് ഭാര്യ പറയുന്നത്. കൂടാതെ കഴിഞ്ഞ വര്‍ഷം ധര്‍മേന്ദ്രയുടെ ലാപ്പില്‍ താന്‍ പാട്ട് കേള്‍ക്കാന്‍ ഇരുന്നപ്പോള്‍ അതില്‍ നീല ചിത്രങ്ങള്‍ കണ്ടിരുന്നു എന്നും നിധി നല്‍കിയ പരാതിയില്‍ ഉണ്ട്.
Follow our blog on Twitter, become a fan on Facebook. Stay updated via RSS

