Advertisement

Latest News

ചുംബനരംഗങ്ങളുടെ പേരില്‍ അനിരുദ്ധ് ആന്‍ഡ്രിയയോട് മാപ്പ് പറഞ്ഞു

By smug - Tuesday, July 23, 2013

ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ചുംബന രംഗങ്ങളുടെ പേരില്‍ തമിഴിലെ പ്രമൂഖ യുവ സംഗീത സംവിധായകന്‍ അനിരുദ്ധ് നടി ആന്‍ഡ്രിയയോട് മാപ്പു പറഞ്ഞു. വണക്കം ചെന്നൈ എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസിനെക്കുറിച്ചുള്ള ഒരു ടെലിവിഷന്‍ ചാനല്‍ അഭിമുഖത്തിലാണ് അനിരുദ്ധ് ആന്‍ഡ്രിയായോട് മാപ്പു പറഞ്ഞത്. ഒരു കാലത്ത് ആന്‍ഡ്രിയ തനിക്ക് ഏറെ പ്രിയപ്പെട്ടവളായിരുന്നെന്നും തങ്ങളുടെ ബന്ധം തകരാന്‍ ആന്‍ഡ്രിയ കാരണക്കാരിയാണെന്നും പറഞ്ഞു. ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളില്‍ കൂടെയുണ്ടായിരുന്ന ആന്‍ഡ്രിയയ്ക്ക് നന്ദിയും പറഞ്ഞു. അതേ പോലെ തന്റെ കരിയര്‍ കെട്ടിപ്പടുക്കുന്നതില്‍ പല നിര്‍ണ്ണയക നിര്‍ദേശങ്ങളും ആന്‍ഡ്രിയ നല്‍കിയിട്ടുണ്ടെന്നും അത് വളരെ സഹായിച്ചിട്ടുണ്ടെന്നും അനിരുദ്ധ് പറഞ്ഞു. തന്റെ ഭാഗത്തു പറ്റിയ എല്ലാ വിഴ്ചകള്‍ക്കും മാപ്പു പറയുന്നതായാണ് അനിരുദ്ധ് വ്യക്തമാക്കിയത്.
അനിരുദ്ധും ആന്‍ഡ്രിയയും തമ്മിലുള്ള രണ്ട് ചുംബന രംഗങ്ങളുടെ ചിത്രമാണ്ടണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെ പരക്കുന്നത്. യൂ ട്യൂബിലും ഫേസ്ബുക്കിലുമൊക്കെ വമ്പന്‍ പ്രചാരമാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്. കമല്‍ഹാസന്റെ നായികയായി ആന്‍ഡ്രിയ അഭിനയിച്ച ബ്രഹ്മാണ്ഡ സിനിമയായ വിശ്വരൂപം തിയറ്ററുകളിലെത്തുന്നതിന് തൊട്ടുമുമ്പാണ് ചുംബനചിത്രങ്ങള്‍ പുറത്താണ്ടയത്. ധനുഷിന്റെ കൊലവെറിയ്ക്ക് സംഗീതം പകര്‍ന്നതിലൂടെയാണ് അനിരുദ്ധ് പ്രശസ്തനായത്.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement