Advertisement

Latest News

നഗ്നയായി പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടതിന് മാപ്പ് :പൂനം പാണ്ഡെ

By smug - Tuesday, July 23, 2013

നഗ്നയായി പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടതിന് മാപ്പ് :പൂനം പാണ്ഡെ

നഗ്‌നത പ്രദര്‍ശിപ്പിക്കാന്‍ യാതൊരു മടിയുമില്ലാത്ത പൂനം പാണ്ഡേ പുതിയ വിവാദത്തില്‍ അല്‍പ്പമൊന്ന് പരിഭ്രമിച്ചിരിക്കുകയാണ്. നശയുടെ പോസ്റ്റര്‍ വിവാദത്തില്‍ മാപ്പു പറയാന്‍ തയ്യാറായിരിക്കുകയാണ് പൂനം. നശയുടെ പോസ്റ്ററില്‍ പൂനത്തിന്റെ ഫുള്‍ ന്യൂഡ് ഫോട്ടോയാണ് കാണിച്ചിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയവര്‍ നശയുടെ പോസ്റ്ററുകള്‍ അഗ്നിക്കിരയാക്കി.


ഡല്‍ഹിയിലാണ് പ്രദേശവാസികള്‍ ആദ്യം പോസ്റ്ററുകള്‍ കത്തിച്ചത്. പിന്നീട് മുംബൈയിലും സംഭവം ആവര്‍ത്തിച്ചതോടെ പൂനം പരിഭ്രമിച്ചിരിക്കുകയാണ്. താന്‍ ആര്‍ക്കെങ്കിലും വിഷമമുണ്ടാക്കിയെങ്കില്‍ മാപ്പു പറയാന്‍ തയ്യാറാണെന്നാണ് പൂനം അറിയിച്ചിരിക്കുന്നത്. സംഭവം വിവാദമായതോടെ പോസ്റ്ററിലെ നഗ്‌നതയെ ചൊല്ലി മാപ്പുപറയാന്‍ തയ്യാറായിരിക്കുകയാണ് ബോളിവുഡ് താരം പൂനം പാണ്ഡെ.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement