ലോകത്തെ കിടു കിടാ വിറപ്പിക്കാന്‍ ജുറാസിക് പാര്‍ക്ക് വീണ്ടും വരുന്നു
By smug - Monday, July 1, 2013
തിയെറ്ററുകളെ കിടിലം കൊള്ളിക്കാന്‍ ജുറാസിക് പാര്‍ക്ക് വീണ്ടും വരികയായി. നീണ്ട 11 പതിനൊന്നു വര്‍ഷത്തെ കോമ സ്റ്റേജിനു ശേഷം ആണ് യുവാക്കളെയും കുട്ടികളെയും ഒരേ പോലെ ഹരം കൊള്ളിച്ച സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ചിത്രത്തിന്‍റെ നാലാം ഭാഗം വീണ്ടും എത്തുന്നത്. ഹോളിവുഡിലെ തിരക്കഥ ദമ്പതികളും Planet Of The Apes ന്റെ തിരക്കഥ രചയിതാക്കളുമായ അമാണ്ട സില്‍വരിനെയും റിക്ക് ജാഫയെയും നിര്‍മ്മാണ കമ്പനിയായ യൂണിവേര്‍സല്‍ പിക്ച്വേഴ്സ് സ്പില്‍ബര്‍ഗ് ചിത്രത്തിന്‍റെ തിരക്കഥ രചന ഏല്‍പ്പിച്ചു എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സ്റ്റീവന്‍ സ്പില്‍ബര്‍ഗ്
ഒരു ചിത്രത്തിന്‍റെ നാലാം ഭാഗം എന്നും സംശയാസ്പദം ആയിരിക്കാം, അതും ചിത്രത്തിന്‍റെ മൂന്നാം ഭാഗം അമ്പേ പരാജയമാകുമ്പോള്‍. അത് കൊണ്ട് തന്നെ ഇനിയൊരു ഭാഗം എന്നത് എല്ലാ തരത്തിലും പെര്‍ഫെക്റ്റ് ആയിരിക്കണം എന്ന് ചിന്തിച്ചിരിക്കണം സ്പില്‍ബര്‍ഗ്. പ്രത്യേകിച്ച് വമ്പന്‍ ഹിറ്റ് ആയ ഒന്നാം ഭാഗവും അതിനോട് കിട പിടിക്കാവുന്ന രണ്ടാം ഭാഗവും ഉള്ളപ്പോള്‍.
ആദ്യ രണ്ടു ഭാഗവും സ്പില്‍ബര്‍ഗ് തന്നെയായിരുന്നു സംവിധാനം. ശേഷം മൂന്നാം ഭാഗം സംവിധാനം ചെയ്തതാവട്ടെ ജോ ജോണ്‍സ്റ്റണും. സംവിധാനം സ്പില്‍ബര്‍ഗിന്റെ കയ്യില്‍ നിന്നും പോയപ്പോള്‍ അതിന്‍റെ സൈഡ് ഇഫക്റ്റ് നമ്മള്‍ കാണുകയും ചെയ്തു. ഏതായാലും നാലാം ഭാഗവും സ്പില്‍ബര്‍ഗ് ആവില്ല സംവിധാനം എന്നാണ് കേട്ട് കേള്‍വി. പകരം നിര്‍മ്മാണം ആയിരിക്കും ചെയ്യുക.സഹ നിര്‍മ്മാതാക്കള്‍ ആയി കാതലിന്‍ കെന്നഡിയും ഫ്രാങ്ക് മാര്‍ഷലും.
Follow our blog on Twitter, become a fan on Facebook. Stay updated via RSS

