Advertisement

Latest News

ഷാരൂഖിന്‍റെ മകന് പേരിട്ടു ...

By smug - Tuesday, July 9, 2013


പ്രതീക്ഷിച്ച പോലെ മന്നത്തില്‍ നിന്നും ആ അനൌണ്‍സ്‌മെന്റ് വന്നെത്തി. മീഡിയകള്‍ക്കുള്ള ഒഫീഷ്യല്‍ മെയിലില്‍ വാടകഗര്‍ഭപാത്രത്തിലൂടെ ആണ്‍ കുഞ്ഞ് പിറന്ന കാര്യം സ്ഥിരീകരിച്ചു. കുഞ്ഞ് പ്രതീക്ഷിച്ചതിലും നേരത്തെ പ്രസവിച്ചതിനാല്‍ ഇതുവരെ ഹോസ്പിറ്റലില്‍ ആയിരുന്ന കുഞ്ഞിനെ ഇന്നാണ് ഷാരൂഖ്ഖാന്റെ വീടായ മന്നത്തില്‍ കൊണ്ട് വരുന്നത്. മാധ്യമങ്ങള്‍ക്ക് നല്‍കിയ വാര്‍ത്താകുറിപ്പില്‍ തന്റെ മൂന്നാമത്തെ കുഞ്ഞിന്റെ പേരും ഷാരൂഖ് പുറത്തു വിട്ടു. അബ്‌റാം ഖാന്‍ എന്നാണ് കുഞ്ഞിനു പേരിട്ടിരിക്കുന്നത്.
ഡോക്ടര്‍മാര്‍ക്കും, എല്ലാവര്‍ക്കും വളരെയെറെ നന്ദിയുണ്ടെന്ന് ഷാരൂഖ് ഖാന്‍ ഇറക്കിയ ദീര്‍ഘമായ പത്രകുറിപ്പില്‍ പറയുന്നു. ജനിക്കുന്നതിന് മുന്‍പ് കുട്ടിയുടെ ലിംഗ പരിശോധന നടത്തി എന്ന വാദവും ഷാരൂഖ് ഖാന്‍ പത്രകുറിപ്പില്‍ നിഷേധിക്കുന്നു. സുഹാനയും, ആര്യനുമാണ് ഷാരൂഖിന്റെ മറ്റുമക്കള്‍

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement