മമ്മൂട്ടിയെയും മോഹന്‍ലാലിനെയും അവഹേളിക്കുന്ന ഫേസ്ബുക്ക് പേജുകള്‍ വിവാദമാകുന്നു
By smug - Tuesday, July 2, 2013
മമ്മൂട്ടിക്കെതിരെയും മോഹന്‍ലാലിനെതിരെ തെറിവിളികള്‍ നടത്തി ആളെക്കൂട്ടുന്ന ഫേസ്ബുക്ക് പേജുകള്‍ ഇരുവരുടെയും ആരാധകരെ രോഷാകുലരാക്കിയതായി വാര്‍ത്ത. ഇരുവരെയും അസഹനീയമായ രീതിയില്‍ കളിയാക്കിക്കൊണ്ട് ഇവരുടെ ആരാധകര്‍ അല്ലാത്തവരില്‍ തന്നെ ഇവരോട് സ്നേഹം ഉണ്ടാക്കുന്ന തരത്തിലാണ് ഇത്തരം വെറുപ്പ് പടര്‍ത്തുന്ന പേജുകള്‍ ഫേസ്ബുക്കില്‍ മുന്നോട്ട് പോകുന്നത്.
Proud To Be A Lalappan HateR എന്ന പേരിലും We Hate Mammootty എന്ന പേരിലും ഒക്കെയാണ് ഇത്തരം പേജുകള്‍ ഫേസ്ബുക്കില്‍ വിരാജിക്കുന്നത്. ഒരു സിനിമ ആരാധകര്‍ എന്ന നിലയില്‍ ഇത്തരം പേജുകള്‍ മലയാളം സിനിമക്ക് ഗുണകരമാകുമോ എന്ന് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.
അത്തരം ചില പേജുകള്‍ താഴെ കാണാം
Follow our blog on Twitter, become a fan on Facebook. Stay updated via RSS


