Advertisement

Latest News

മന്ത്രിയാകുന്പോൾ പാലുകാച്ചൽ ചടങ്ങിനും വിവാഹത്തിനുമൊക്കെ പോകാറുണ്ട്.. തിരുവഞ്ചൂർ രാധാകൃഷ്ണൻ

By smug - Monday, July 1, 2013

-->
നടി ശാലു മേനോന്റെ വീട്ടിൽ താൻ പോയിട്ടിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. എന്നാൽ അത് ഗൃഹപ്രവേശന ചടങ്ങിനായിരുന്നില്ല. മാതാ അമൃതാനന്ദമയി മഠത്തിന്റെ പരിപാടിയിൽ പങ്കെടുക്കാൻ പോയ വഴിക്ക് പ്രവർത്തകർ കൈകാട്ടി വിളിച്ചപ്പോൾ അവിടെ ഇറങ്ങുകയായിരുന്നു. ശാലുവിന്റെ മുത്തച്ഛൻ തൃപ്പുണിത്തുറ അരവിന്ദാക്ഷനെ പരിചയമുണ്ട്. അല്ലാതെ ശാലുവുമായി യാതൊരു ബന്ധവും ഇല്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.

മന്ത്രിയാകുന്പോൾ പാലുകാച്ചൽ ചടങ്ങിനും വിവാഹത്തിനുമൊക്കെ പോകാറുണ്ട്. ഏതെങ്കിലും കേസിൽ പ്രതിയാണോയെന്ന് അന്വേഷിച്ചിട്ട് ഇത്തരം കാര്യങ്ങൾക്ക് പോകാൻ കഴിയില്ല. രണ്ടു മിനിട്ട് മാത്രമാണ് ശാലുവിന്റെ വീട്ടിൽ ചെലവഴിച്ചത്. അല്ലാതെ ശാലുവമായി രക്തബന്ധമോ മറ്റു ബന്ധങ്ങളോ ഇല്ലെന്നും തിരുവഞ്ചൂർ പറഞ്ഞു. താൻ അവിടെ വച്ച് പല സി.പി.എം, ബി.ജെ.പി നേതാക്കളെ കണ്ടുവെന്നും മന്ത്രി വെളിപ്പെടുത്തി. എന്നാൽ അവരുടെ പേരു പറയാൻ അദ്ദേഹം വിസമ്മതിച്ചു.

ചീഫ് വിപ്പ് പി.സി.ജോർജ് പറയുന്നത് പോലെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ച് ആരെയും അറസ്റ്റു ചെയ്യാനാവില്ല. ചോദ്യം ചെയ്യലും അറസ്റ്റും സംബന്ധിച്ച് തീരുമാനങ്ങൾ കൈക്കൊള്ളേണ്ടത് അന്വേഷണ സംഘമാണ്. അന്വേഷണ സംഘത്തിന്റെ പ്രവർത്തനത്തിൽ സർക്കാർ യാതൊരു വിധത്തിലും ഇടപെടില്ല. വിശ്വസനീയമായ തെളിവുണ്ടെങ്കിൽ അന്വേഷണ സംഘത്തിന് ആരെയും ചോദ്യം ചെയ്യാമെന്നും മന്ത്രി പറഞ്ഞു.

--> സോളാർ തട്ടിപ്പു കേസിൽ ശ്രീധരൻ നായർ നൽകിയ പരാതി തിരുത്തിയോ എന്ന് കോടതിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement